കോലഞ്ചേരി: സി.ബി.എസ്.ഇ കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്‌സ് കലോത്സവത്തിന്റെ രണ്ടാംഘട്ട മത്സരങ്ങൾ കടയിരുപ്പ് സെന്റ് പീ​റ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂളിൽ സിന്തൈ​റ്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് ഉദ്ഘാടനം ചെയ്തു. കൊച്ചി സഹോദയ പ്രസിഡന്റ് വിനുമോൻ കെ. മാത്യു അദ്ധ്യക്ഷനായി. ട്രഷറർ ഇ. പാർവതി, വൈസ് പ്രസിഡന്റ് എം.ആർ. രാഖി പ്രിൻസ്, ജോ.സെക്രട്ടറി മനോജ് മോഹൻ, വൈ​റ്റില ടോക് എച്ച് സ്‌കൂൾ പ്രിൻസിപ്പൽ കെ. ടെസ്സി ജോസ്, സെന്റ് പീ​റ്റേഴ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ ആർ.കെ. മോസസ്, സഹോദയ സെക്രട്ടറി വി. പ്രതിഭ എന്നിവർ സംസാരിച്ചു. പത്ത് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 5 ന് സമാപിക്കും. 50 ൽ പരം സ്‌കൂളുകളിൽ
നിന്നായി 140 മത്സരയിനങ്ങളിൽ 3200 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.