ആലുവ: ആലുവ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച 'സർഗോത്സവം' നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആലുവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൂജ എ. ഷംസു അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ ഗെയിൽസ് പയ്യപ്പിള്ളി, എച്ച്.എം ഫോറം സെക്രട്ടറി നവാസ്, ഹെഡ്മിസ്ട്രസ് റോസ്മേരി ബിന്ദു, വിദ്യാരംഗം കോ-ഓർഡിനേറ്റർ ജീബ പൗലോസ്, പി.ടി.എ പ്രസിഡന്റ് എൻ.എൽ. വിനിൽ, റഹീം പേരേപറമ്പിൽ എന്നിവർ സംസാരിച്ചു. വിവിധ വിഭാഗത്തിനായി ഏഴ് ശില്പശാലകൾ നടന്നു.