anachadanam

കൊച്ചി: തൃപ്പൂണിത്തുറയിലെ നവീകരിച്ച ശ്രീ വെങ്കടേശ്വര മന്ദിരം എ.സി ഓഡിറ്റോറിയത്തിന്റെ ഫലകം കെ. ബാബു എം.എൽ.എ അനാച്ഛാദനം ചെയ്തു. യോഗം പ്രസിഡന്റ് എസ്. ശ്രീനിവാസൻ, തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷ്, പുനരുദ്ധാരണ കമ്മിറ്റി കൺവീനർ ടി.ജി. മധുസൂദനൻ, ബി.ടി.എച്ച് ഉടമ ഗോപിനാഥ്, സെക്രട്ടറി എസ്. രാമചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ സാവിത്രി നരസിംഹൻ, എസ്.ജെ. മുരളി, സതീശൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അനാച്ഛാദനം.