കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ വികസനപത്രിക തയ്യാറാക്കുന്നു. ജില്ലയിൽ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, അശമന്നൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇതോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമഗ്രവിവരശേഖരണം, ശില്പശാല, വാർഡ്‌സഭ, എഴുത്ത് ശില്പശാല എന്നിങ്ങനെ വിവിധ വിവിധ ഘട്ടങ്ങളിലൂടെയാണ് ജനകീയ വികസന പത്രിക രൂപപ്പെടുത്തുന്നത്. ഇവ പിന്നീട് രാഷ്ട്രീയ പാർട്ടികൾക്കടക്കം നൽകി ജനകീയ സംവാദം സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

ജില്ലയിൽ
തിരഞ്ഞെടുത്ത 13 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലുമായി നടന്നു വരുന്ന ജനസഭകൾ 15ന് പൂർത്തിയാകും. തുടർന്ന് ജില്ലയിലെ 50 കേന്ദ്രങ്ങളിൽ പരിഷത്ത് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വികസന സംവാദവും നടക്കുമെന്ന് കൺവീനർ പി.എസ്. മുരളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.