പറവൂർ: നീറിക്കോട് കാക്കാനാട്ട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ രണ്ടാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. എൻ.സി.പി ജില്ലാ പ്രസിഡന്റ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് മനോജ് ഹരിഹരൻ അദ്ധ്യക്ഷനായി. കൈപ്പെട്ടി ഭഗവതിക്ഷേത്രം സെക്രട്ടറി കെ.ബി. സജീവ്, തറയിൽ ഭഗവതിക്ഷേത്രം പ്രസിഡന്റ് ഷാജി പനംപറമ്പിൽ, എലൂർ കിഴക്കും ഭഗവതിക്ഷേത്രം മുൻ സെക്രട്ടറി കെ. മോഹനൻ, പാനായിക്കുളം മഹാവിഷ്ണുക്ഷേത്രം സെക്രട്ടറി എ.കെ. മുരളീധരൻ, ക്ഷേത്രം മേൽശാന്തി സാബു നീറിക്കോട്, സത്യൻ നെടുകപ്പിള്ളി, എൻ.എ. ബാബു, ജീജി തങ്കപ്പൻ, ശാലി പുഷ്കരൻ, ടി.എസ്. ജയപ്രസാദ്, കെ.എസ്. ബേബി എന്നിവർ പങ്കെടുത്തു.