വൈപ്പിൻ: കേരളപ്രദേശ് പ്രവാസി കോൺഗ്രസ് ബ്ലോക്ക് സമ്മേളനം മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രവാസി ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. സലീഷ് രാജ് അദ്ധ്യക്ഷനായി. 200 രോഗികൾക്ക് ഓക്‌സിജൻ സിലിണ്ടർ എത്തിച്ചു നൽകിയ വി.എസ്. സോളിരാജിനെയും വിവിധ രംഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെയും ആദരിച്ചു. വി.കെ. ഇക്ബാൽ, എം.ജെ. ടോമി, പി.എസ്. രഞ്ജിത്ത്, എ.ജി. സഹദേവൻ, സി.ആർ. സുനിൽ, രാജേഷ് ചിദംബരം, ജോൺസൺ അച്ചാരുപറമ്പിൽ, പ്രഷീല ബാബു, സുധി, ഷീല ഗോപി, ലീമ ജിജിൻ, റാൻസൺ അലക്‌സാണ്ടർ, സനീഷ് രാജ്, പോളിൻ പിൻഹീറോ തുടങ്ങിയവർ പ്രസംഗിച്ചു.