വൈപ്പിൻ : കൊച്ചിൻ ക്രൂയീസ് സിറ്റി ടൂറിസം പ്രമോയ്ക്ക് താന്തോന്നി തുരുത്തിൽ തുടക്കമായി. ആരംഭ ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സന്നിഹിതനായി. ഒരുമാസം നീളുന്ന കലാ, ഭക്ഷണ, ബോട്ട്‌യാത്ര പരിപാടികൾ ടൂറിസം പ്രമോയുടെ ഭാഗമായുണ്ടാകും. ക്യൂൻസ് വാക്ക്, മറൈൻ ഡ്രൈവ്,ബോൾഗാട്ടി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ജെട്ടികളിൽ നിന്ന് ക്രീക്ക് വില്ലേജിലേക്ക് ബോട്ട് സർവീസുണ്ടാകും. ഫോൺ : 8301063717, 9387941717.