pres

കോലഞ്ചേരി: സബ് ജില്ലാ കായീകമേളയുടെ ഭാഗമായ അത്ലറ്റിക്സ് മീറ്റ് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പി.ആർ. മേഖല അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ജിൻസി മേരി വർഗീസ്, സംഗീത ഷൈൻ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജീൻ എ. വർഗീസ്, സ്‌കൂൾ പ്രിൻസിപ്പൽ ഹണി ജോൺ തേനുങ്കൽ, ഹെഡ്മാസ്​റ്റേഴ്‌സ് ഫോറം സെക്രട്ടറി അനിയൻ പി. ജോൺ, കെ.എം. മേരി, ഏലിയാസ് ജോൺ, സണ്ണി വർഗീസ് എന്നിവർ സംസാരിച്ചു.