ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയ്ക്ക് വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് ഫോട്ടോസ്റ്റാറ്റ് മെഷ്യനും ജില്ലാ പഞ്ചായത്ത് ലാപ് ടോപ്പും നൽകി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ മുൻകൈയെടുത്താണ് ഫോട്ടോസ്റ്റാറ്റ് മെഷ്യൻ ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം മുൻകൈയെടുത്താണ് ലാപ് ടോപ്പ് നൽകിയത്.