മുവാറ്റുപുഴ : എസ്.എൻ.ഡി.പി ഹൈസ്കൂളിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ സ്ക്കൂൾ മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ജിനു മഡേക്കൽ, എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സ്കൂൾ പ്രിൻസിപ്പൽ ബിജി ടി.ജി., ഹെഡ്‌മിസ്ട്രെസ് വി.എസ്. ധന്യ, പി.ടി.എ പ്രസിഡന്റ് അനസ് തുടങ്ങിയവർ സംസാരിച്ചു.