കൊച്ചി: എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജും കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും ചേർന്ന് സംഘടിപ്പിച്ച മെഗാ ക്ലീൻ - അപ്പ് ഡ്രൈവ് എറണാകുളം വഞ്ചി സ്‌ക്വയറിൽ നടന്നു. അവബോധന സൈക്കിൾ റാലി ടി. ജെ. വിനോദ് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. കോർപ്പറേഷൻ കൗൺസിലർ മനു ജേക്കബ് ആശംസകൾ നേർന്നു. സെന്റ് ആൽബർട്ട്‌സ് കോളേജ് ചെയർമാൻ റവ. ഡോ. ആന്റണി തോപ്പിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജസ്റ്റിൻ റിബല്ലോ, രജിസ്ട്രാർ ഫാ. ഷൈൻ പോളി കളത്തിൽ എന്നിവർ സംബന്ധിച്ചു.
സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി. അരുൺ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.