കൊച്ചി: നഗരത്തിലെ റോഡുകളിൽ സീബ്രാലൈനുകൾ പുനഃസ്ഥാപിക്കുക, പൗരന്റെ ജീവന് സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ഡി.ജെ.എസ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധസമരം നടത്തും.
ഇന്ന് രാവിലെ 10.30ന് കലൂർ ബസ് സ്റ്റാൻഡിന് സമീപമാണ് പ്രതിഷേധം.
സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്, മണ്ഡലം പ്രസിഡന്റുമാരായ കെ.കെ. പീതാംബരൻ, അഡ്വ. ജെ. അശോകൻ, ഉമേഷ് ഉല്ലാസ്, നന്ദനൻ മാങ്കായ്, എ.ജി. സുര, മഹിളാസേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ തുടങ്ങിയവർ പ്രസംഗിക്കും.