library

മൂവാറ്റുപുഴ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ പരിസര ശിചീകരണപ്രവർത്തനത്തിന്റെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് ടോമി വള്ളമറ്റം നിർവഹിച്ചു. ഗാന്ധിജിയുടെ മതനിരപേക്ഷ വീക്ഷണം വർത്തമാനകാലത്ത്" എന്ന വിഷയത്തിൽ ഇലാഹിയ കോളേജ് പ്രൊഫ.. കെ കെ രാജീവ്, പ്രഭാഷണം നടത്തി. മുൻ ലൈബ്രറി പ്രസിഡന്റ് ബിനോയ് ഏലിയാസ്, പി.സി.ജോണി എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ശ്യാമള ടി. സ്വാഗതവും ജോയിന്റെ് സെക്രട്ടറി കൃഷ്ണൻ നന്ദിയും പറഞ്ഞു.

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മീങ്കുന്നം ആറൂർ പബ്ലിക്‌ ലൈബ്രറിയിൽ ലൈബ്രറി പ്രസിഡന്റ് ഇമ്മനുവേൽ എം.ടിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന് നടന്ന യോഗത്തിൽ "ഗാന്ധിജിയുടെ മതനിരപേക്ഷ വീക്ഷണം വർത്തമാനകാലത്ത്" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധിയെ കുറിച്ച് ക്വിസ് മത്സരവും നടത്തി. അരക്കുഴ പഞ്ചായത്ത്‌ മെമ്പർ ജാൻസി മാത്യു, ലൈബ്രറി സെക്രട്ടറി ജോഷി പോൾ,വനിതാവേദി ചെയർ പേഴ്‌സൺ റാണി ജെയ്സൺ,വയോജന വേദി പ്രസിഡന്റ്‌ ഡേവിസ് പാലാട്ടി , ലൈബ്രറി വൈസ് പ്രസിഡന്റ്‌ മേരി പീറ്റർ എന്നിവർ സംസാരിച്ചു.