കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുടെ ഇലക്ഷൻ മോർച്ചയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വോട്ടർ പട്ടികയിൽ ആരെയൊക്കെ ചേർക്കണമെന്നും , ആരെയൊക്കെ ഒഴിവാക്കണമെന്നും യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കമ്മിഷൻ തീരുമാനിക്കുന്നത്. ബി.ജെ.പി അനുകൂല വോട്ടർ പട്ടികയാണ് കമ്മിഷന്റെ ലക്ഷ്യമെന്നും എറണാകുളം പ്രസ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം കുറ്റപ്പെടുത്തി.
ബിഹാറിൽ കമ്മിഷൻ എസ്.ഐ.ആർ നടപ്പിലാക്കിക്കഴിഞ്ഞു. പുതിയ രീതിയനുസരിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കണമെങ്കിൽ പൂരിപ്പിച്ച അപേക്ഷയോടെപ്പം 11 രേഖകൾ
സമർപ്പിക്കണം. ബിഹാറിലെ പകുതിയിലേറെപ്പേരും കമ്മിഷൻ ആവശ്യപ്പെട്ട രേഖകൾ ഇല്ലാത്തവരായിരുന്നു. 65 ലക്ഷത്തോളം പേർക്കാണ് ഇതോടെ ബിഹാറിൽ പട്ടികയിൽ ഇടം നേടാൻ കഴിയാതിരുന്നതെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.