mch

മൂവാറ്റുപുഴ: എം.സി.എസ് ആശുപത്രിയിൽ പുതിയ ചികിത്സാ വിഭാഗങ്ങൾ തുറന്നു. എം.സി.എസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എം.സി.എസ് അനന്ത നേത്രാലയത്തിന്റെയും ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള കണ്ണ് ചികിത്സാ വിഭാഗമായ എം.സി.എസ് അനന്ത നേത്രാലയ ആറാം തീയതി മുതൽ പ്രവർത്തനം തുടങ്ങും.
ആശുപത്രിയുടെ പുതിയ അംഗത്വ വിതരണം മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് ഭാരവാഹികൾക്ക് നൽകി സ്പീക്കർ നിർവഹിച്ചു. ആശുപത്രി ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സെക്രട്ടറി എം.എ. സഹീർ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഒ.പി. ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എമാരായ അഡ്വ. ജോണി നെല്ലൂർ, ബാബുപോൾ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.എ. അബ്ദുൽസലാം, നിസ അഷറഫ്, കൗൺസിലർ ഫൗസിയ അലി, കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ വി.യു. സിദ്ദിഖ്, അഡ്വ. അനീഷ് എം. മാത്യു, മുഹമ്മദ് പനയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.