ആലുവ: ചൂർണിക്കരയിലെ അക്ഷരദീപം പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. പുസ്തകവായന കുറയുന്ന കാലത്ത് ആയിരം വീടുകളിൽ കുടുംബശ്രീ വനിതകൾവഴി മുടങ്ങാതെ പുസ്തകവിതരണം നടത്തുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമാണെന്നും സ്പീക്കർ പറഞ്ഞു. അക്ഷരദീപം പദ്ധതിയിൽ നിർമ്മിച്ച ആയിരാമത്തെ വീടിന്റെ പൂർത്തീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യഷനായി.
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, അജി ഹക്കീം, മുഹമ്മദ് ഷെഫീക്ക്, കെ.കെ. ജമാൽ, സേവ്യർ പുല്പാട്ട്, ലൈബ്രേറിയൻ സുനിൽ കടവിൽ എന്നിവർ സംസാരിച്ചു.