പറവൂർ:എന്റെ രാഷ്ട്രീയം സ്ത്രീപക്ഷ രാഷ്ട്രീയമാണെന്നും വർഗീയ പിന്തിരിപ്പൻ നയങ്ങൾക്കും ചിന്തകൾക്കുമെതിരെ ഉദാത്തമായ നിലപാടാണ് തന്റെതെന്നും യുവനടി റിനി ആൻ ജോർജ്. പെൺപ്രതിഷേധത്തിന് വേദിയായതിനാലാണ് സി.പി.എം യോഗത്തിൽ പങ്കെടുത്ത്.കോൺഗ്രസോ മറ്റേതെങ്കിലും ജനാധിപത്യ പ്രസ്ഥാനങ്ങളോ ക്ഷണിച്ചാലും പോകും.ഒരു പാർട്ടിയിലും ഇതുവരെ അംഗമായിട്ടില്ല.പറവൂരിൽ കോൺഗ്രസിന്റെ സബർമതി കലാ സാംസ്കാരിക വേദിയുടെ പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെന്നും റിനി പറഞ്ഞു.