കൊച്ചി: സംസ്ഥാന സർക്കാരിന്റെ തൊഴിലാളിദ്രോഹ, ജനവിരുദ്ധ ഭരണത്തിനെതിരെ ബി.എം.എസ് സംഘടിപ്പിക്കുന്നപഞ്ചായത്ത് തല കാൽനട പ്രചാരണജാഥ ചേരാനല്ലൂരിൽ നാളെ രാവിലെ 10ന് വിഷ്ണുപുരത്ത് ആരംഭിക്കും. ബി.എം.എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി രവീന്ദ്ര ഹിംതേ ജാഥാ ക്യാപ്‌ടൻ ദിലീപ്കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവർ പങ്കെടുക്കും.