ima

കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഐ.എം.എ കൊച്ചി സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.ആർ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. റെയിൽവേ പോർട്ടർമാർ, പൊതുജനങ്ങൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ചുമട്ട് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, വീട്ടു ജോലിക്കാർ ഉൾപ്പെടെയുള്ളവർക്കായിരുന്നു പരിശീലന പരിപാടി. മുൻ പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, ഡോ. ഷെദിൻ ഭരതൻ, ഡോ. ശേഷാ തോമസ്, ഡോ. മുഹമ്മദ് അലിഫ്, ശ്രീ സുധീന്ദ്ര ആശുപത്രി മെഡിക്കൽ ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

പ്രസിഡന്റ് ഡോ. ജേക്കബ് എബ്രാഹം, സെക്രട്ടറി ഡോ. സച്ചിൻ സുരേഷ്, ട്രഷറർ ഡോ. ബെൻസീർ ഹുസൈൻ എന്നിവർ സംബന്ധിച്ചു.