ksheera
ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടന്ന പ്രദർശന വിപണന സ്റ്റാൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു. വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി സമീപം

പെരുമ്പാവൂർ: പോഞ്ഞാശേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ പോഞ്ഞാശേരി മൂൺ ലെറ്റ് ആഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരസംഗമത്തിന് തുടക്കം കുറിച്ച് മിൽമ എറണാകുളം റീജിയണൽ ചെയർമാൻ സി.എൻ. ശ്രീവത്സല൯പിള്ള പതാക ഉയർത്തി മെഡിക്കൽ ക്യാമ്പ് , ഡയറി എക്സിബിഷൻ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ നിർവഹിച്ചു. സെമിനാർ വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അ൯വ൪ അലി ഉദ്ഘാടനം ചെയ്തു. ജി. വിനുഗോപാൽ ക്ലാസ് നയിച്ചു.

സംഘം ജീവനക്കാർക്കുള്ള സെമിനാർ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അജി ഹക്കീം അദ്ധ്യക്ഷനായി. ആർ. രജിത മോഡറേറ്ററായി. ഭാഗ്യമേരി ബി മാനുവൽ ക്ലാസെടുത്തു. കലാപരിപാടി കൾ- അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ പത്തിന് ക്ഷീരസംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും.