കൊച്ചി: സ്ത്രീയെ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത യുവാവിനെ ഇരുമ്പുവടിക്ക് അടിച്ചു. ഇടക്കൊച്ചി സ്വദേശിയായ 22കാരനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. യുവാവിന്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേരെ പ്രതി ചേർത്ത് സൗത്ത് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച പുലർച്ച കടവന്ത്ര മെട്രോ സ്‌റ്റേഷന് സമീപത്തെ കോഫി ഷോപ്പിൽ വച്ചായിരുന്നു സംഭവം.

കഫേയിൽ ഉണ്ടായിരുന്ന സ്ത്രീയെ രണ്ട് പ്രതികൾ അസഭ്യം പറഞ്ഞു. ഇത് ചോദ്യംചെയ്തതോടെ മൂന്നാം പ്രതിയും കൂടിചേർന്ന് യുവാവിനെ തടഞ്ഞുവച്ച് ഇരുമ്പുവടിക്ക് തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ കടന്നുകളഞ്ഞു. കടയിലെ സി.സി ടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്.