gazza

പെരുമ്പാവൂർ: ഗാസയിലെ മനുഷ്യക്കുരുതിക്കെതിരായി കെ.പി.സി.സി ആവിഷ്കരിച്ച പലസ്തീൻ ജനതയ്ക്ക് സഹാനുഭാവം "മാനിഷാദ" എന്ന പരിപാടിയുടെ ഭാഗമായി പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സഹാനുഭാവ സദസ് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അദ്ധ്യക്ഷനായി. ജോയ് പൂണേലി, പോൾ പാത്തിക്കൽ, പി.പി അവറാച്ചൻ, ടി.എൻ സദാശിവൻ, എം.എം ഷാജഹാൻ, സി.കെ രാമകൃഷ്ണൻ, വി.ഇ റഹീം,​ സാം അലക്സ്, പോൾ ചെതലൻ, മനോജ് തോട്ടപ്പള്ളി, പി.കെ മുഹമ്മദ് കുഞ്ഞ്, ആനി മാർട്ടിൻ,​ അനിത പ്രകാശ് എന്നിവർ സംസാരിച്ചു.