manapuram

വലപ്പാട്: ടൈംസ് ഗ്രൂപ്പിന്റെ ഇ.ടി എഡ്ജ് ദേശീയ സി സ്യൂട്ട് ടൈറ്റൻസ് കോൺക്ലേവിൽ മണപ്പുറം ഫിനാൻസ് ജനറൽ മാനേജർ സനോജ് ഹെർബർട്ടിന് പുരസ്‌കാരം. ബെസ്റ്റ് സി.എം.ഒ അവാർഡാണ് ലഭിച്ചത്. മണപ്പുറം ഫിനാൻസിന് വേണ്ടി നടത്തിയ പബ്ലിക് റിലേഷൻസ്, മാർക്കറ്റിംഗ് സേവനങ്ങളുടെ മികവ് കണക്കിലെടുത്താണ് പുരസ്കാരം. മണപ്പുറം ഫിനാൻസിൽ ജനറൽ മാനേജർ, ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്ന സനോജ് ഹെർബർട്ടിന് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി, മൈക്രോ ഇൻഷ്വറൻസ്, സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ എന്നിവയിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ട്.