കൊച്ചി: മികച്ച വയോജന സൗഹൃദ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചി നഗരസഭ പുരസ്‌കാരം ഏറ്റുവാങ്ങി. മന്ത്രി ആർ. ബിന്ദു പുരസ്‌കാരം സമ്മാനിച്ചു. മേയർ അഡ്വ.എം. അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായ വത്സലകുമാരി എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. റവന്യൂമന്ത്രി കെ. രാജൻ അദ്ധ്യക്ഷനായിരുന്നു.