മൂവാറ്റുപുഴ: കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകുവാൻ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വാഴക്കുളം വേങ്ങച്ചുവട്ടിൽ ആരംഭിച്ച മൂല്യ വർദ്ധിത ഉൽപന്നകേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ അദ്ധ്യക്ഷനായി. സ്വിച്ച് ഓൺ കർമ്മം അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും ആദ്യവില്പന അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ യും ലോഗോ പ്രകാശനം അഡ്വ. എൽസി ജോർജും നിർവഹിച്ചു. ജില്ലാ വ്യവസായ ഓഫീസർ പി.എ.നജീബ്, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്, മൂവാറ്റുപുഴ പൈനാപ്പിൾ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നിർമ്മിച്ചതാണ്കേന്ദ്രം. 85 ലക്ഷം രൂപ മുതൽമുടക്കിൽ വാഴക്കുളത്തിന് വേങ്ങച്ചുവട്ടിലെ ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.