shihab
ശിഹാബ്

കൊച്ചി: റോ‌ഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കടത്തിക്കൊണ്ട് പോയ മോഷ്ടാവിനെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി ശിഹാബാണ് (28) പിടിയിലായത്. ചുള്ളിക്കൽ അബാദ് ജംഗ്ഷന് സമീപം നിറുത്തിയിട്ട നജീബിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് സെപ്തംബർ 14ന് കടത്തിയത്. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം ശ്രീധർ തീയറ്റർ പരിസരത്ത് നിന്ന് ശിഹാബിനെ കസ്റ്റഡിയിലെടുത്തത്. ആലുവ മുപ്പത്തടത്ത് നിന്ന് ഓട്ടോ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തോപ്പുംപടി എസ്.എച്ച്.ഒ പി. ഷാബിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.