s-sakthimani

കളമശേരി:കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് സി.എം.ഡിയായി എസ്.ശക്തിമണിയെ നിയമിച്ചു.നിലവിൽ ഫാക്ടിന്റെ ഫിനാൻസ് ഡയറക്ടറാണ്.കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്,കമ്പനി സെക്രട്ടറി,മെറ്റലർജിക്കൽ എൻജിനിയർ, സ്ട്രാറ്റജിക് പ്ലാനിംഗ്,ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്,കോർപ്പറേറ്റ് അഫയേഴ്‌സ്,ഓപ്പറേഷൻസ്,ക്വാളിറ്റി അഷ്വറൻസ്,ഓഡിറ്റിംഗ് എന്നിവയിൽ പരിചയസമ്പത്തുണ്ട്.സിമന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ഡയറക്ടർ,സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ,രാഷ്ട്രീയ ഇസ്പത് നിഗം,സ്കൂട്ടേഴ്‌സ് ഇന്ത്യ,എൻജിനിയറിംഗ് പ്രോജക്ട്സ് എന്നിവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.