കൊച്ചി: സി.ബി.എസ്.ഇ കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്‌സ് കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ നൂറോളം മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂൾ 570 പോയിന്റുമായി ഒന്നാംസ്ഥാനത്തും കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ 561 പോയിന്റുമായി രണ്ടാംസ്ഥാനത്തും 550 പോയിന്റുമായി വടുതല ചിന്മയ വിദ്യാലയ മൂന്നാം സ്ഥാനത്തും തുടരുന്നു.

കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്‌കൂളിലെ പത്ത് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മാർഗംകളി, ഭരതനാട്യം, നാടോടിനൃത്തം, ഗ്രൂപ്പ് ഡാൻസ്, മിമിക്രി,മോണോആക്ട്, മൃദംഗം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങൾ ഇന്ന് നടക്കും.