super

കൊച്ചി: സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള ( സ്വാക്ക്) സംഘടിപ്പിക്കുന്ന പവൻ സ്വാക്ക് 2025 2.0 പ്രദർശനം ഇന്ന് സമാപിക്കും. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പേട്ട അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എ. സിയാവുദ്ദീൻ, റോജി എം. ജോൺ എം.എൽ.എ., ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ബിനു മഞ്ഞളി, എക്‌സ്‌പോ ചെയർമാൻ സാജു മൂലൻ, കെ.എം.ഹനീഫ, സുബൈർ പഴങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു.