കൊച്ചി: കലൂർ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായയുടെ 99-ാം ദർശനത്തിരുന്നാളിനോട് അനുബന്ധിച്ചുള്ള തിരുനാൾ ദിവ്യബലി ഇന്ന് രാവിലെ അഞ്ചിന് നടക്കും. ഫാ. ഹെൻ‌റി പട്ടരുമഠത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. രാത്രി 7.30ന് ഫ്യൂഷൻഷോ എന്നിവയും ഉണ്ടാകും.