munc
തൃക്കാക്കര നഗരസഭ നിലംപതിഞ്ഞിമുകൾ ഡിവിഷനിൽ സ്മാർട്ട് അങ്കണവാടിയുടെയും മഹിള സമാജത്തിന്റെ തയ്യൽ പരിശീലന കേന്ദ്രത്തിന്റെയും ലൈബ്രറി റൂമിന്റെയും ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിക്കുന്നു

കാക്കനാട്: തൃക്കാക്കര നഗരസഭ നിലംപതിഞ്ഞിമുകൾ ഡിവിഷനിൽ സ്മാർട്ട് അങ്കണവാടിയുടെയും മഹിളാ സമാജത്തിന്റെ തയ്യൽ പരിശീലന കേന്ദ്രത്തിന്റെയും ലൈബ്രറിറൂമിന്റെയും ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു.എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 70 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷയായി.

നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, വൈസ് ചെയർമാൻ ടി. ജി. ദിനൂബ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ സ്മിത സണ്ണി, സുനീറ ഫിറോസ്, വർഗീസ് പ്ലാശേരി, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ എം.ഒ. വർഗീസ്, ഉണ്ണി കാക്കനാട്, റാഷിദ് ഉള്ളമ്പിള്ളി, സി.സി. വിജു, എ.എ. ഇബ്രാഹിംകുട്ടി, ഷാജി വാഴക്കാല, അബ്ദുഷാന, ഷിമി മുരളി, അൻസിയ ഹക്കീം, സുബൈദ റസാഖ്,അനിത ജയചന്ദ്രൻ, കാദർകുഞ്ഞ് എന്നിവർ പങ്കെടുത്തു.