karayogam
ഇടപ്പള്ളി ദേവൻകുളങ്ങര ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ ദേവി ഭാഗവത നവാഹ ജ്ഞാനയജ്ഞം ഇളങ്ങല്ലൂർ സ്വരൂപംട്രസ്റ്റി സുബ്രഹ്മണ്യരാജ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ് കരയോഗം ദേവൻകുളങ്ങര ഭദ്രാദേവി ക്ഷേത്രത്തിൽ 12വരെ നടത്തുന്ന ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞം ഇളങ്ങല്ലൂർ സ്വരൂപം ട്രസ്റ്റി സുബ്രഹ്മണ്യ രാജ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡോ.എൻ.സി. ഇന്ദുചൂഡൻ, കൺവീനർ രാജഗോപാൽ മേനോൻ, ഇന്ദിരാദേവി മോഹൻ എന്നിവർ സംസാരിച്ചു. മുഖ്യ യജ്ഞാചാര്യൻ ബി. അശോക്, സഹ ആചാര്യൻ ഡോ. രാമചന്ദ്രൻ നായർ, സുരേഷ് കോട്ടയം എന്നിവർ കാർമ്മികരാകും.