കോതമംഗലം: പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിൽ 90 വർഷം പഴക്കമുള്ള പഴയ മൂന്നടി വഴി വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന വീതിയുള്ള റോഡായി വികസിപ്പിക്കുന്നു. അടിയോടി അങ്കണവാടി പൂവാലിമറ്റം റോഡാണ് വികസിപ്പിക്കുന്നത്. വാർഡ് മെമ്പർ എസ്.എം.അലിയാർ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. എസ്.സി.കോർപ്പസ് ഫണ്ടിൽ നിന്നുള്ള ഏഴ് ലക്ഷം രൂപയാണ് നവീകരണത്തിന് ചെലവഴിക്കുന്നത്. റോഡിന്റെ വികസനത്തിനായി പൂവാലിമറ്റത്തുകാർ സൗജന്യമായി സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തുകാരുടെ യാത്രാസൗകര്യം വർദ്ധിക്കുമെന്ന് എസ്.എം.അലിയാർ പറഞ്ഞു.