ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ് ആരംഭിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സുബൈർ ആണ്ടോളിൽ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ എ.പി. പ്രസീദ, സ്കൂൾ പ്രിൻസിപ്പൽ കെ.പി. വിനോദ്കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.പി. നടാഷ, ഗൈഡ് ക്യാപ്റ്റൻ പി.കെ. ശ്രീനു എന്നിവർ സംസാരിച്ചു. ആലുവ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ജോസഫ് പുതുശേരിയാണ് ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്. ക്യാമ്പ് ഇന്ന് സമാപിക്കും.