jomon

അങ്കമാലി: വയോജന ദിനത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ബോധവത്കരണ ക്യാമ്പ് നടത്തി. ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തിൽ നടന്ന ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോൻ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ് ഡോ.മിന്റു മേരി സെബാസ്റ്റ്യൻ നയിച്ചു. സൗജന്യ പ്രഷർ, ഷുഗർ പരിശോധന നടന്നു. ആശാവർക്കർ സിമി ഡേവിസ്, പാലിയേറ്റീവ് നഴ്സ് രജിത എന്നിവരെ ആദരിച്ചു. എം.പി തരിയൻ, അഡ്വ. ബിബിൻ വർഗീസ്, ഡോ.കെ.ജി അജീഷ്, അഡ്വ. എ.വി സൈമൺ,​ ഐ.പി ജേക്കബ്, രാജു അമ്പാട്ട്, സൗമിനി ശശീന്ദ്രൻ, രാജീവ് ഏറ്റിക്കര എന്നിവർ സംസാരിച്ചു.