u
ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 224-ാമത്തെ വീടിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി എ. കെ. ഷണ്മുഖൻ ആദപ്പള്ളിക്ക് നൽകി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എ ഗോപി, സുധാ നാരായണൻ, മിനി പ്രസാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. ജയചന്ദ്രൻ, വാർഡ് മെമ്പർമാരായ എ. എസ്. കുസുമൻ, മിനി സാബു, വി.ഇ.ഒ സൗമ്യ ശശിധരൻ എന്നിവർ സംസാരിച്ചു.