
കൊച്ചി: അയ്യപ്പൻകാവിലെ മുതിർന്ന പൗരൻമാരുടെ പകൽവീട്ടിൽ അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷിച്ചു. റോഷ്നി വിജയകൃഷ്ണന്റെ നേതൃത്വത്തിൽ ഭജനകൾ ആലപിച്ചു. നടൻ സെബി ഞാറക്കൽ ഗാന്ധി വേഷത്തിൽ സംസാരിച്ചു. 'രഘുപതി രാഘവ് രാജാ റാം, പതീത പാവന സീതാ റാം...’ ആലാപനത്തോടെ ആഘോഷം സമാപിച്ചു.