കൊച്ചി: എയ്‌ഡഡ് സ്കൂൾ ഭിന്നശേഷി സംവരണ അദ്ധ്യാപക, അനദ്ധ്യാപക നിയമനത്തിന് ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. കാക്കനാട് സിവിൽ സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്കുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒൻപതിന് രാവിലെ പത്തിന് ഹാജരാകണം. കൊച്ചി, മൂവാറ്റുപുഴ, കണയന്നൂർ താലൂക്കുകളിൽ സ്ഥിര താമസക്കാരായ 14 നും 50 നും ഇടയിലുള്ള, ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യാത്ത ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, യു.ഡി.ഐ.ഡി കാർഡ് , മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം.