വൈപ്പിൻ: മുനമ്പത്ത് 28 ചാക്ക് ഹാൻസും 12 ചാക്ക് ലഹരിവസ്തുക്കളും പിടികൂടി. ജനഹിതബീച്ച് റോഡ് സ്റ്റോപ്പിനുസമീപമുള്ള അടച്ചിട്ടിരുന്ന കടമുറിയിൽനിന്ന് മുനമ്പം പൊലീസാണ് ഇവ പിടിച്ചെടുത്തത്. 15 ലക്ഷം രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു.
അയ്യമ്പിള്ളി സ്വദേശി അഖിൽ വാടകയ്ക്കെടുത്തിട്ടുള്ള മുറിയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഈ കട ഉപയോഗിച്ച് നിരവധി പുകയില ഉത്പന്നങ്ങൾ ശേഖരിച്ച് വില്‍പന നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ തുടരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് നടത്തിയ റെയ്ഡിലാണ് സാധനങ്ങൾ പിടിച്ചെടുത്തത്.