വൈപ്പിൻ : രജിസ്‌ട്രേഷൻ വകുപ്പ് സംസ്ഥാന തല സെമിനാർ അയ്യമ്പിള്ളി സഹകരണ നിലയത്തിൽ 14ന് നടക്കും. ഇതിനായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൂടിയ സംഘാടക സമിതി രൂപീകരണ യോഗം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വകുപ്പ് കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കുന്നതിനൊപ്പം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനായി ചെയ്യേണ്ട മാർഗ്ഗങ്ങളെ കുറിച്ചും സെമിനാർ ചർച്ച ചെയ്യും.
രൂപീകരണ യോഗത്തിൽ രജിസ്‌ട്രേഷൻ ഐജി മീര അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ (ചെയർമാൻ), ഇടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് സരിത സനൽ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.നിബിൻ (രജിസ്‌ട്രേഷൻ), ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു (ഭക്ഷണം), കെ. എ.സാജിത്ത്(ട്രാൻസ്‌പേട്ടേഷൻ), ഇ.കെ.ജയൻ (വോളണ്ടിയർ), വി.എസ്.അക്ബർ (പ്രചാരണം) എന്നിവരാണ് സബ്ബ് കമ്മിറ്റികളുടെ അദ്ധ്യക്ഷന്മാർ.