കോലഞ്ചേരി: കിഴക്കമ്പലം നെല്ലാട് റോഡിൽ നെല്ലാട് നാലാംമൈലിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നെല്ലാട് മഞ്ചനാട് നരീക്കൽ രാജുവിന്റെ മകൻ അനീഷാണ് (38) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അനീഷ് ഓടിച്ചിരുന്ന ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടം. ഉടനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നത്തുനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. കലാകാരനും പെയിന്റിംഗ് തൊഴിലാളിയുമാണ് അനീഷ്. മാതാവ്: അമ്മിണി. ഭാര്യ: പൂർണിമ. മക്കൾ: അനുരൂപ്, അനിരുദ്ധ്. സംസ്കാരം നടത്തി.