തൃപ്പൂണിത്തുറ: ബി.ജെ.പി തിരുവാങ്കുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളെയും വിവിധ മോർച്ച നേതാക്കൾക്ക് സ്വീകരണവും, ആദരവും ധ്വജസ്തംഭം ആരോഹണവും പതാക ഉയർത്തലും നടന്നു. ജില്ല ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ പതാക ഉയർത്തി. ഏരിയ പ്രസിഡന്റ് രവികുമാർ അദ്ധ്യക്ഷനായി. രാജേഷ്, അജിത്കുമാർ, മുനിസിപ്പൽ പ്രതിപക്ഷനേതാവ് പി.കെ. പീതാംബരൻ എന്നിവർ സംസാരിച്ചു.