കൊച്ചി: മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നവർക്കായി ഗ്ലോറിയ ന്യൂസും ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ലൈറ്റ് ടു ലൈഫ് മൈത്രി അവാർഡിന് കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോഓപ്പറേഷൻ (സി.സി.സി) ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ (വേണു) അർഹനായി. എറണാകുളം കരയോഗം ജനറൽ സെക്രട്ടറിയുമാണ്. കത്തോലിക്കാ ബാവ മാർത്തോമാ മാത്യൂസ് തൃതീയൻ അവാർഡ് സമ്മാനിച്ചു.
സി.സി.സി ചെയർമാൻ ഡോ. പി. മുഹമ്മദാലി (ഗൾഫാർ), ഡോ. യുയാക്കിം കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, മുൻ കേന്ദ്രമന്ത്രി പ്രൊഫ. പി. ജെ. കുര്യൻ, മാത്യു ടി. തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.