അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി സന്ധ്യ സംഘടിപ്പിച്ചു. മഹാത്മ ഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ എളുപ്പത്തിൽ വായനക്കാർക്ക് എടുക്കുന്നതിനു വേണ്ടി ഗാന്ധിജി പുസ്തക കോർണറിന് തുടക്കം കുറിച്ചു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ ഗാന്ധിസ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്തു. കെ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് തുറവൂർ കാരുണ്യ സർവ്വീസ് സൊസൈറ്റി സ്കൂൾ വിദ്യാർത്ഥികൾക്കായി ഗാന്ധിജിയെക്കുറിച്ച് പ്രസംഗം മത്സരം നടത്തി. വിജയികൾക്ക് തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോയ് മെമന്റോയും ക്യാഷ് അവാർഡും നൽകി. കാരുണ്യ പ്രസിഡന്റ് ജോഷി മാടൻ അദ്ധ്യക്ഷത വഹിച്ചു.
എടലക്കാട് സമന്വയ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളുടെ ഗാന്ധിജയന്തി ആഘോഷിച്ചു. എടലക്കാട് ഗ്രാമീണ വായനശാലയിൽ നടന്ന ആഘോഷ പരിപാടികളിൽ മുൻ മന്ത്രി അഡ്വക്കേറ്റ് ജോസ് തെറ്റയിൽ 'ഗാന്ധിയൻ മതദർശനം' എന്ന വിഷയത്തിൽമുഖ്യപ്രഭാഷണം നടത്തി. സമിതി പ്രസിഡന്റ് ടി.എം. യാക്കോബ് അദ്ധ്യക്ഷത വഹിച്ചു.