കൊച്ചി: നഗരത്തിലെ സീബ്രാലൈനുകൾ പുന:സ്ഥാപിക്കണമെന്നും ഗതാഗത പരിഷ്‌കരണങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്നും ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി കലൂർ ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്‌തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ അദ്ധ്യക്ഷനായി. സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.ജി. രാജഗോപാൽ, ബി.ഡി.ജെ.എസ് ജില്ലാ മീഡിയ കൺവീനർ സി. സതീശൻ, ജില്ലാ സെക്രട്ടറി ബീന നന്ദകുമാർ, ഷാജി ഇരുമ്പനം, അർജുൻ ഗോപിനാഥ്, മനോജ് മാടവന, ഗിരീഷ് തമ്പി, പി.കെ. സുഗതൻ എന്നിവർ സംസാരിച്ചു.