കളമശേരി: കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി ഏലൂർ സാക്ഷ്യംവഹിച്ചത് വലിയ മാറ്റങ്ങൾക്കാണെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഏലൂർ മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച വികസനസദസിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി .
അങ്കണവാടികൾ സ്മാർട്ടായി. ശുചിത്വരംഗത്തെ മികച്ച പ്രവർത്തനത്തിന് സംസ്ഥാനതല അംഗീകാരം. കാർഷികവിളകൾ വിറ്റഴിക്കുന്നതിന് ഇക്കോ ഷോപ്പ്. വാട്ടർ ടൂറിസം പദ്ധതി, ഗ്രാമവണ്ടി പദ്ധതി. ഏലൂർ - ചൗക്ക - ചേരാനല്ലൂർ പാലം, മുട്ടാർ - മഞ്ഞുമ്മൽ റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയ നിരവധി വികസനപ്രവർത്തനങ്ങളുണ്ട്.
പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, ശുചിത്വ തൊഴിലാളികൾ, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ മന്ത്രി ആദരിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷനായി.
ജില്ലാ കളക്ടർ ജി. പ്രിയങ്ക,തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ വിധു എം. മേനോൻ, ജയശ്രീ സതീഷ്, നഗരസഭാ സെക്രട്ടറി സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.