കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്‌ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തക താരാ ടോജോ അലക്‌സിന്റെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഷാജനു പുറമേ സഹോദരൻ സോജൻ സ്‌കറിയ, ഗൂഗിൾ കമ്പനി മേധാവിമാർ എന്നിവരടക്കം പതിനൊന്ന് പേരാണ് പ്രതികൾ. ഐ.ടി ആക്ട് ഉൾപ്പെടെ പതിനഞ്ച് വകുപ്പുകൾ ചുമത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുക്കണമെന്ന താരയുടെ ആവശ്യം വിമർശിച്ച് ഷാജൻ വീഡിയോ സംപ്രേഷണം ചെയ്തിരുന്നു. താരയുടെ പരാതിയിൽ ആദ്യം പൊലീസ് കേസെടുത്തില്ല. തുടർന്നാണ് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.