പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ വിവിധ പ്രവൃത്തികൾക്ക് എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 57.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം ക്ഷീരോത്പാദക സഹകരണസംഘം കെട്ടിടം നിർമ്മിക്കാൻ 10 ലക്ഷം. വടക്കേക്കര പഞ്ചായത്തിലെ ആറാം വാർഡ് കൊട്ടോടികടവ് റോഡ് നിർമ്മാണത്തിന് 31.50 ലക്ഷം. ചിറ്റാറ്റുകര പഞ്ചായത്തിലെ നാലാം വാർഡ് പറയകാട് - കൂട്ടുകാട് റോഡിൽ കാന നിർമ്മിക്കാൻ 16.20 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നിർമ്മാണ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയതായി പ്രതിപക്ഷനേതാവ് അറിയിച്ചു.