പെരുമ്പാവൂർ: മാറമ്പിള്ളി എം.ഇ.എസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക്‌സ് ആൻഡ് ബ്ലോക്ക്‌ ചെയിൻ എന്ന വിഷയത്തിൽ 6 ദിവസത്തെ ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. എ.ഐ.സി.ടി.ഇ ട്രെയിനിംഗ് ആൻഡ് ലേണിംഗ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കോളേജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി എം.എം. അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി.പി.മൻസൂർ അലി അദ്ധ്യക്ഷനായി. സൈബർ സെക്യൂരിറ്റി മേഖലയിലെ വെല്ലുവിളികൾ നേരിടാൻ അധ്യാപകരെ സജ്ജരാക്കുകയും, ഡിജിറ്റൽ സുരക്ഷിതമായ ഭാവി നിർമിക്കാൻ സംഭാവന ചെയ്യുകയും ചെയ്യുക എന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് മാനേജിംഗ് കമ്മറ്റി സെക്രട്ടറി എം.എം. അഷ്റഫ് പറഞ്ഞു. ഡിപ്പാർട്മെന്റ് മേധാവി ഡോ. ജോസഫ് ഡെറിൽ,​ പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. ജാസിർ എം. പി എന്നിവർ സംസാരിച്ചു.