നെടുമ്പാശേരി: അമിതജോലി ഭാരത്തെ തുടർന്ന് വിഷമിക്കുന്ന നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ വീണ്ടും എസ്.എച്ച്.ഒക്ക് മാറ്റം. രണ്ട് മാസം മുമ്പ് എസ്.എച്ച്.ഒയായി ചുമതലയേറ്റ ഇൻസ്പെക്ടർ എം.എച്ച്. അനുരാജിനെ ചങ്ങനാശേരി എസ്.എച്ച്.ഒയായി മാറ്റി നിയമിച്ചു. മരട് എസ്.എച്ച്.ഒയായ ആർ. രാജേഷിനെയാണ് പുതിയതായി നെടുമ്പാശേരി എസ്.എച്ച്.ഒയായി നിയമിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്. അടുത്ത ദിവസം ചുമതലയേൽക്കും.

നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന വി.ഐ.പികളുടെയും വി.വി.ഐ.പികളുടെയുമെല്ലാം സുരക്ഷാ ചുമതല പ്രധാനമായും നെടുമ്പാശേരി പൊലീസിനാണ്. അമിതജോലി ഭാരമായതിനാൽ പലരും നെടുമ്പാശേരി സ്റ്റേഷനിൽ ജോലി ചെയ്യാൻ മടിക്കുകയാണ്. സമാന അവസ്ഥയാണ് ആലുവ ടൗൺ പൊലീസ് സ്റ്റേഷനിലും.